ആക്രമിക്കപ്പെടുമെന്ന ഭയം കാരണം കീഴ്കോടതികളിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നു -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: ആക്രമിക്കപ്പെടുമെന്ന ഭയം കാരണം താഴെ തട്ടിലുള്ള ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി.​വൈ. ചന്ദ്രചൂഡ്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ജാമ്യം അനുവദിക്കാൻ കീഴ് കോടതികളിലെ ജഡ്ജിമാർ വിമുഖത കാണിക്കുന്നതു മൂലം ഉയർന്ന കോടതികൾ ജാമ്യാപേക്ഷകൾ നിറയുന്നു.

കീഴ്കോടതികളിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നത് കുറ്റം മനസിലാക്കാത്തത് ​കൊണ്ടല്ല. എന്നാൽ പ്രമാദമായ കേസുകളിൽ ജാമ്യം അനുവദിച്ചാൽ വേട്ടയാടപ്പെടുമോ എന്ന ഭയംകൊണ്ടാണ്-ചന്ദ്രചൂഡ് പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും ചടങ്ങിൽ സംബന്ധിച്ചിരുന്നു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിരവധി അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ കണ്ടതിൽ മന്ത്രി ആശങ്ക ഉന്നയിച്ചു.

Tags:    
News Summary - Judges reluctant to grant bail for fear of being targeted: chief justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.