ബംഗളൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഹവാല ഇടപാട് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പറയുന്നതിനായി ബംഗളൂരു പ്രത്യേക കോടതി ഡിസംബർ 14ലേക്ക് മാറ്റി.
ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇ.ഡിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഓണ്‍ലൈനായി വാദിച്ചു. മയക്കുമരുന്ന് ഇടപാടുകളിലൂടെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നും കള്ളപ്പണം വെളുപ്പിച്ചതിന് ബിനീഷിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും വാദിച്ചു.
എന്നാൽ, കേസിൽ എല്ലാ സാക്ഷികളുടെയും മൊഴി എടുത്തതാണെന്നും അതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന വാദം നിലനിൽക്കില്ലെന്നും ബിനീഷിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബിനീഷിെൻറ പേരിൽ ലഹരിമരുന്ന് കേസില്ലെന്നും ജാമ്യത്തിന് കോടതി പറയുന്ന ഏതു വ്യവസ്ഥയും പാലിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.