വാരാണസി: കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഗ്യാൻവാപി പള്ളിയിൽ സമാധാനപരമായി ജുമുഅ നമസ്കാരം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിൽ സേനയെ വിന്യസിച്ചാണ് വിശ്വാസികൾക്ക് പൊലീസ് പ്ര വേശനം അനുവദിച്ചത്.
ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തെ തുടർന്ന് പള്ളിയിലെ വുദുഖാന സീൽ ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ കൂട്ടമായി നമസ്കരിക്കാനെത്തരുതെന്നും അംഗശുദ്ധി വരുത്തിയ ശേഷം മസ്ജിദിലേക്കെത്തണമെന്നും അൻജുമാൻ ഇൻത സാമിയ മസ്ജിദ് കമ്മിറ്റി വിശ്വാസികളോട് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.