ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഏഴ് ഹൈകോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് പേര് നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം. കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കഴിഞ്ഞ ദിവസം കൊളീജിയം നിർദേശം നൽകിയിരുന്നു. നിലവിൽ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് ആശിഷ് ജെ.ദേശായിയെയാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശിപാർശ ചെയ്തത്.
കേരളത്തിന് പുറമെ, ബോംബെ, ഗുജറാത്ത്, തെലങ്കാന, ഒറീസ, ആന്ധ്രപ്രദേശ്, മണിപ്പൂർ ഹൈകോടതികളിലേക്കാണ് നിയമനം. നിലവിൽ അലഹബാദ് ഹൈകോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയെ ബോംബെ ഹൈകോടതിയിലേക്കും അലഹബാദ് ഹൈകോടതിയിലെ തന്നെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്തിലേക്കും ത്രിപുര ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് സുഭാസിസ് തലാപത്രയെ ഒറീസയിലേക്കും ബോംബെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ധീരജ് സിങ് ഠാകുറിനെ ആന്ധ്ര പ്രദേശിലേക്കും തെലങ്കാന ഹൈകോടതിയിൽ വരുന്ന ഒഴിവിലേക്ക് നിലവിൽ കർണാടക ഹൈകോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് അലോക ആരാധെയെയും നിലവിൽ ഡൽഹി ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് സിദ്ധാർഥ് മൃദുലിനെ മണിപ്പൂർ ഹൈകോടതിയിലേക്കും കൊളീജിയം ശിപാർശ ചെയ്തു. ജസ്റ്റിസ് സുനിത ചുമതലയേൽക്കുന്നതോടെ രാജ്യത്തെ ഹൈകോടതികളിലെ ഏക വനിത ചീഫ് ജസ്റ്റിസായി അവർ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.