'ആധുനിക ഭാരതത്തെ നിർമിച്ചയാൾ'; രാജീവ്​ ഗാന്ധിയെക്കുറിച്ചുള്ള ട്വീറ്റ്​ തിരുത്തി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ട്​ മെയ്​ 21ന്​ 30 വർഷം തികയുന്നു. കോൺഗ്രസ്​ നേതാക്കളും മറ്റു പ്രതിപക്ഷ നേതാക്കളും അടക്കമുള്ളവർ രാജീവിനെ അനുസ്​മരിക്കു​േമ്പാൾ രാജീവ്​ ഗാന്ധിയെ അനുസ്​മരിച്ചുള്ള ട്വീറ്റിനെച്ചൊല്ലി പുലിവാൽ പിടിച്ചിരിക്കുകയാണ്​ ബി.ജെ.പി നേതാവ്​ ജ്യോതിരാദിത്യ സിന്ധ്യ.

രാജീവ്​ ഗാന്ധിയെ അനുസ്​മരിച്ച്​ സിന്ധ്യ ആദ്യം പോസ്​റ്റ്​ ചെയ്​തത്​ ഇങ്ങനെ: ''ആധുനിക ഇന്ത്യയെ നിർമിച്ചയാൾ, ഭാരത രത്​നം, മുൻ പ്രധാനമന്ത്രി രാജീവ്​ഗാന്ധിയെ ഗാന്ധിയെ അദ്ദേഹത്തി​െൻറ ജന്മദിനത്തിൽ അനുസ്​മരിക്കുന്നു''.

എന്നാൽ രാജീവ്​ ഗാന്ധിയെ ഇകഴ്​ത്തിക്കാട്ടുവാൻ സംഘ്​പരിവാർ കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനാൽ സിന്ധ്യക്ക്​ ട്വീറ്റ്​ എഡിറ്റ്​ ചെയ്യേണ്ടി വന്നു. ആധുനിക ഇന്ത്യയെ നിർമിച്ചയാൾ, ഭാരത രത്​നം എന്നീ വിശേഷണങ്ങൾ ഒഴിവാക്കിയാണ്​ സിന്ധ്യ ട്വീറ്റ്​ എഡിറ്റ്​ ചെയ്​തത്​.

Full View

ട്വീറ്റ്​ എഡിറ്റ്​ ചെയ്​തതിനെ പരിഹസിച്ച്​ കോൺഗ്രസ്​ നേതാവ്​ ദിഗ്​ വിജയ്​ സിങ്​ രംഗത്തെത്തി. ആദ്യത്തെ ട്വീറ്റ്​ ഇന്ത്യയുടെ രാജാവിന്​ (നരേന്ദ്ര മോദി) ഇഷ്​ടമായിട്ടുണ്ടാകുകയില്ലെന്നും രാജാവി​െൻറ സന്തോഷം പ്രധാനമാണെന്നും ദിഗ്​ വിജയ്​ ഫേസ്​ബുക്കിൽ കുറിച്ചു.

കോൺഗ്രസ്​ വിട്ട്​ 2020 മാർച്ചിലാണ്​ ജ്യോതിരാദിത്യ ബി.ജെ.പിയിൽ​ ചേക്കേറിയത്​. ജ്യോതിരാദിത്യയുടെ പിതാവ്​ മാധവറാവു സിന്ധ്യ രാജീവ്​ ഗാന്ധിയുടെ ഉറ്റ സുഹൃത്തായിരുന്നു. ബി.ജെ.പി കുടുംബത്തിൽ നിന്നുള്ള അംഗമായിട്ടും രാജീവുമായുള്ള ആത്​മബന്ധത്തെ തുടർന്നാണ്​ മാധവറാവു കോൺ​ഗ്രസിൽ എത്തിയത്​. 

Tags:    
News Summary - Jyotiraditya M Scindia edited tweet about Rajiv Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.