സിന്ധ്യ ബി.ജെ.പിയിലെ 'ബാക്ക്​ ബെഞ്ചർ'; 'കോൺഗ്രസിനൊപ്പമായിരുന്നെങ്കിൽ മുഖ്യമന്ത്രി ആകുമായിരുന്നു -രാഹുൽ

ന്യൂഡൽഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്ക്​ കോൺഗ്രസിനൊപ്പമായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നുവെന്ന്​ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സിന്ധ്യ ബി.ജെ.പിയിൽ ഒരു ബാക്ക്​ ബെഞ്ചറായി മാറിയെന്നും അദ്ദേഹം പറഞ്ഞതായി എൻ.ഡി.ടി.വി റി​പ്പോർട്ട്​ ചെയ്​തു. കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിങ്ങിനോട് സംസാരിക്കുകയായിരുന്നു രാഹുൽ.

''കോൺഗ്രസിനൊപ്പം തുടർന്നിരുന്നെങ്കിൽ അദ്ദേഹം (സിന്ധ്യ) മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ ബി.ജെ.പിയിൽ അദ്ദേഹം ഒരു ബാക്ക്​ ബെഞ്ചറായി മാറി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക്​ അവസരമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു - ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന്​. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു.'' -രാഹുൽ പറഞ്ഞു.

'' എഴുതി വ​ച്ചോളൂ, അദ്ദേഹം ഒരിക്കലും അവിടെ(ബി.ജെ.പിയിൽ) മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം ഇവിടെ(കോൺഗ്രസിൽ) തിരിച്ചെത്തേണ്ടിവരും.'' -എന്ന്​ രാഹുൽ പറഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്യുന്നു.

ആർ.എസ്​.എസ്​ പ്രത്യയശാസ്​ത്രത്തിനെതിരെ പോരാടാൻ യുവാക്ക​േളാട്​ ആഹ്വാനം ചെയ്​ത രാഹുൽ ആരേയും ഭയക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ചിലാണ്​ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയത്​. 

Tags:    
News Summary - Jyotiraditya Scindia Now BJP Backbencher; He would have become the Chief Minister had he stayed with Congress said Rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.