ഭോപ്പാൽ: കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. തെരഞ്ഞെടുപ് പ് പരാജയത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിൻെറ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സിന്ധ്യയും സ്ഥാനമൊഴിയുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് സ്ഥാനമൊഴിഞ്ഞിരുന്നു. മധ്യപ്രദേശ് കോൺഗ്രസിൻെറ അധ്യക്ഷ സ്ഥാനമാണ് കമൽനാഥ് രാജിവെച്ചത്. കോൺഗ്രസ് നേതാക്കളായ ദീപക് ബാറിയ, വിവേക് തൻഹ എന്നിവരും പാർട്ടി പദവികൾ രാജിവെച്ചിരുന്നു. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനാൽ പുതിയ അധ്യക്ഷനായിരിക്കും ഇവരുടെ രാജി അംഗീകരിക്കുക. അതുവരെ ഇവർ തൽസ്ഥാനത്ത് തുടരും.
ബുധനാഴ്ചയാണ് രാജിവെക്കുന്ന വിവരം രാഹുൽ ഗാന്ധി ഔദ്യോഗികമായി അറിയിച്ചത്. രാജിക്കത്ത് രാഹുൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.