ഭോപാൽ: മധ്യപ്രദേശിൽ ബി.ജെ.പി ജ്യോതിരാദിത്യ സിന്ധ്യയെ മത്സരിപ്പിക്കുമോ? ന്യൂഡൽഹി: മധ്യപ്രദേശിൽ അടുത്ത മാസം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അഞ്ചാംഘട്ട സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിടാനൊരുങ്ങുകയാണ് ബി.ജെ.പി. മധ്യപ്രദേശിൽ 230 അംഗ നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 136 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. 94 പേരുടെ പട്ടിക ഉടൻ പുറത്തുവിടും.
മോശം ഫീഡ്ബാക്ക് മൂലം 30 ഓളം എം.എൽ.എമാരെ വീണ്ടും സ്ഥാനാർഥിയാക്കുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഒമ്പത് മന്ത്രിമാരുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരാണീ ഒമ്പതുപേരും. 2020ലാണ് ഒമ്പതുപേരും കോൺഗ്രസ് വിട്ട് സിന്ധ്യക്കൊപ്പം ബി.ജെ.പിയിൽ ചേർന്നത്. ഹേന്ദ്ര സിംഗ് സിസോദിയ, ഒ.പി.എസ് ഭദോറിയ, ബ്രിജേന്ദ്ര സിങ് യാദവ്, സുരേഷ് ധാക്കദ് എന്നിവരും ഈ പട്ടികയിലുണ്ട്.
വരാനിരിക്കുന്നത് സ്ഫോടനാത്മകമായ പട്ടികയാണെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പ്രഖ്യാപിച്ചു കഴിഞ്ഞു. സിവിൽ വ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ രാജ്യസഭ എം.പിയാണ്. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇതുവരെ മത്സരിച്ചിട്ടില്ല. പ്രാദേശികതലത്തിൽ പോലും നല്ല ബന്ധമുള്ള അദ്ദേഹത്തെ ഇക്കുറി ബി.ജെ.പി മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 17നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.