ജ്യോതിരാദിത്യ സിന്ധ്യ

ഇന്ധന നികുതി കുറച്ചാൽ കൂടുതൽ വിമാന സർവീസുകൾ; എട്ട് സംസ്ഥാനങ്ങളോട് അഭ്യർഥനയുമായി സിന്ധ്യ

ന്യൂഡൽഹി: വിമാന ഇന്ധന നികുതി കുറക്കണമെന്ന് എട്ട് സംസ്ഥാനങ്ങളോട് ജോതിരാദിത്യ സിന്ധ്യ. എ.ടി.എഫിന്റെ വാറ്റ് കുറക്കണമെന്നാണ് സിന്ധ്യയുടെ ആവശ്യം. പശ്ചിമബംഗാൾ, ഡൽഹി, പഞ്ചാബ്, തമിഴ്നാട്, രാജസ്ഥാൻ, ബിഹാർ, അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വാറ്റ് കുറച്ചാൽ ഈ സംസ്ഥാനങ്ങളിലേക്കുള്ള എയർ കണക്ടിവിറ്റി വർധിപ്പിക്കുമെന്നും സിന്ധ്യ വാക്കുനൽകി.

വിമാന ഇന്ധന നികുതി കുറക്കണമെന്ന് എട്ട് സംസ്ഥാനങ്ങളോട് അഭ്യർഥിക്കുകയാണ്. അങ്ങനെ ചെയ്താൽ ഈ സംസ്ഥാനങ്ങളിലെ എയർ കണക്ടിവിറ്റി വർധിപ്പിക്കും. എയർലൈൻ സെക്ടറുകളിൽ ചെലവ് കൂടാനുള്ള പ്രധാന കാരണം എ.ടി.എഫിന്റെ വിലയാണ്. എയർലൈൻ സെക്ടറിന്റെ ചെലവിൽ 45 മുതൽ 55 ശതമാനം വരെ ഇന്ധനചെലവാണ്.

കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ എ.ടി.എഫിന്റെ വില 53,000 രൂപയിൽ നിന്നും 1.40 ലക്ഷമായി വർധിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ, മിസോറാം, ത്രിപുര, ഹരിയാന, മണിപ്പൂർ, അരുണാചൽപ്രദേശ്, ഉത്തർപ്രദേശ്, ലഡാക്ക്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ദാദർ നഗർ ഹവേലി, ദാമൻ ദിയു, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെ നികുതി കുറച്ചതിന് അദ്ദേഹം അഭിനന്ദിച്ചു. 

Tags:    
News Summary - Jyotiraditya Scindia urges Bengal, Delhi, Punjab among 8 states to reduce VAT on ATF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.