ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്) പ്രസ ിഡൻറ് കെ. ചന്ദ്രേശഖർ റാവു അധികാരമേറ്റു. രണ്ടാംതവണയാണ് ഇദ്ദേഹം മുഖ്യമന്ത്രിയാ വുന്നത്. രാജ്ഭവനിൽ നടന്ന ലളിത ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടി എം.എൽ.എയും മുൻ ഉപമുഖ്യമന്ത്രിയുമായ മുഹമ്മദ് മെഹമൂദ് അലി മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
കാലാവധി അവസാനിക്കും മുമ്പ് കഴിഞ്ഞ സെപ്റ്റംബറിൽ നിയമസഭ പിരിച്ചുവിട്ട് ചന്ദ്രേശഖർ റാവു തെരെഞ്ഞടുപ്പിനെ നേരിടുകയായിരുന്നു. അദ്ദേഹത്തിെൻറ കണക്കുകൂട്ടലുകൾ ശരിവെക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം. 119 അംഗ സഭയിൽ ടി.ആർ.എസിന് 88 അംഗങ്ങളുണ്ട്. ടി.ആർ.എസ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനാണ് ഭരണം നിലനിർത്തിയത്.
കോൺഗ്രസ് 19 സീറ്റ് നേടിയേപ്പാൾ മുന്നണിയിലെ ടി.ഡി.പിക്ക് രണ്ടു സീറ്റാണുള്ളത്. പ്രമുഖർ തെലങ്കാനയിൽ പ്രചാരണം നടത്തിയിട്ടും ബി.ജെ.പി നേടിയത് ഒരു സീറ്റ്. കഴിഞ്ഞ തവണ അഞ്ചു സീറ്റുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.