ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപവത്കരണത്തിെൻറ തീജ്വാലയിൽ നിന്നാണ് തെലങ്ക ാന രാഷ്ട്ര സമിതിയും നേതാവ് കെ.സി. ആർ എന്ന കൽവകുന്തല ചന്ദ്രശേഖര റാവു കൂടുതലായി ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. സംസ്ഥാനത്തിെൻറ ആദ്യ മുഖ്യമന്ത്രി ഇപ്പോൾ രണ്ടാമ തും മുഖ്യമന്ത്രി പദം ഉറപ്പിച്ചിരിക്കുന്നു. ‘കെ.സി. ആർ സിന്ദാബാദ്’ എന്ന ആരവമാണ് ചൊവ് വാഴ്ച രാവിലെ മുതൽ സംസ്ഥാനത്താകെ അലയടിച്ചത്. ഭരണാനുകൂല വികാരമാണ് ജനങ്ങൾ രേഖപ്പെടുത്തിയത്. 64 കാരനായ തെലങ്കാന ശിൽപിയുടെ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരം കൂടിയാണിത്.
സംസ്ഥാനത്തെ ഒട്ടു മിക്ക മണ്ഡലങ്ങളിലും കെ.സി. ആർ പ്രചാരണത്തിന് എത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. 90ലേറെ റാലികളിൽ അദ്ദേഹം പ്രസംഗിച്ചു.
കർഷർക്ക് സൗജന്യമായി വൈദ്യുതി എത്തിച്ചതും കൃഷിയിറക്കാൻ പണം നൽകിയതും ക്ഷേമ പെൻഷനുകളും ധനസഹായ വിതരണവും വനിതകൾക്കുള്ള പദ്ധതികളും -എല്ലാം കെ.സി. ആറിനെ ജനപ്രിയനാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം പ്രതിപക്ഷത്തിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയെങ്കിലും കെ.സി. ആറിെൻറ ജനസമ്മിതി കൂടുകയല്ലാതെ കുറഞ്ഞില്ല.
എം.െഎ.എം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസിയുടെ പിന്തുണയും കെ.സി. ആറിന് സഹായമായി. ന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകിയതും അദ്ദേഹത്തിന് നേട്ടമായി. അരനൂറ്റാണ്ടിെൻറ രാഷ്ട്രീയ പാരമ്പര്യമാണ് മുതൽക്കൂട്ട്. ആന്ധ്രപ്രദേശിൽ എൻ.ടി. രാമറാവുവിെൻറയും എൻ. ചന്ദ്രബാബു നായിഡുവിെൻയും മന്ത്രിസഭകളിൽ അംഗമായ കെ.സി. ആറിന് 1999ലെ തെരെഞ്ഞടുപ്പ് വഴിത്തിരിവായി. നായിഡു മന്ത്രി സഭയിൽനിന്ന് അകറ്റി നിർത്തി.
ഡെപ്യൂട്ടി സ്പീക്കർ പദവി നൽകിയപ്പോൾ അദ്ദേഹം സ്ഥാനം മാത്രമല്ല പാർട്ടിയിൽ നിന്നും രാജിവെച്ചു. ദീർഘകാലമായി ഉറങ്ങിക്കിടന്ന പ്രത്യേക തെലങ്കാന സംസ്ഥാനത്തിനുള്ള പ്രസ്ഥാനത്തിെൻറ അമരക്കാരനായാണ് പിന്നീട് കെ.സി. ആർ വരുന്നത്. അതൊരു വിജയഗാഥയായി. തെലങ്കാന ഒരു വികാരമായി പടർന്നു. ജനമനസ്സുകൾ കീഴടക്കുന്നതിൽ അദ്ദേഹത്തിെൻറ തെലുഗു, ഇംഗ്ലീഷ്, ഉർദു, ഹിന്ദി പ്രസംഗങ്ങളും കാരണമായി.
മറ്റു പല നേതാക്കളെയും പൊലെ കെ.സി.ആറും മകനെയും മകളെയും രാഷ്്ട്രിയത്തിൽ കൊണ്ടു വന്നു. ‘മക്കൾ രാഷ്്ട്രീയം’ ‘കുടുംബ വാഴ്ച’ എന്ന ആരോപണങ്ങളും അദ്ദേഹത്തിന് എതിരെയുണ്ട്. രാഷ്്ട്രീയ പിൻഗാമി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ- മകൻ കെ.ടി. രാമ റാവു!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.