ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്ത ഡോ. കഫീൽ ഖാന് ജാമ്യം. അലീഗഢ് സി.ജെ.എം കേ ാടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 29 ബുധനാഴ്ചയാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതിെൻറ പേരിലാണ് കേസ്. മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെയായിരുന്നു അറസ്റ്റ്. 60,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ നിരുപാധികമാണ് കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.