കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന 'സലാം വെങ്കി'യുടെ ചിത്രീകരണം ആരംഭിച്ചു

ബോളിവുഡ് നടി കജോളും സംവിധായിക രേവതിയും ഒന്നിക്കുന്ന 'സലാം വെങ്കി'യുടെ ചിത്രീകരണം ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കജോൾ തന്നെയാണ് സിനിമയുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കിട്ടത്. ഇന്ന് നമ്മൾ പറയേണ്ട ഒരു കഥയുടെയും സഞ്ചരിക്കേണ്ട പാതയുടെയും ആഘോഷിക്കേണ്ട ജീവിതത്തിന്റെയും പ്രമേയമുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണെന്ന് കജോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംവിധായികയായ രേവതിക്കും നിർമ്മാതക്കൾക്കുമൊപ്പം കജോൾ ക്ലാപ്പ് ബോർഡ് പിടിച്ചു നിൽക്കുന്ന ചിത്രങ്ങളും പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ഒരു യഥാർഥ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ നിർമ്മിക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായികയായ രേവതി അഭിപ്രായപ്പെട്ടു. ഏത് വെല്ലുവിളികളെയും പുഞ്ചിരിയോടെ നേരിടാൻ കഴിയുന്ന സുജാത എന്ന അമ്മയുടെ കഥയാണ് സിനിമ പറയുന്നതെന്നും അവർ പറഞ്ഞു. സുജാത എന്ന കഥാപാത്രം തന്‍റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണെന്നും നിർമാതാക്കളുമായി കഥാപാത്രത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പോലും കജോളിന്‍റെ രൂപമാണ് മനസ്സിൽ ഉണ്ടായിരുന്നതെന്നും രേവതി പറഞ്ഞു. സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ സുജാതയുമായി ആത്മബന്ധമുണ്ടായെന്നും കഥാപാത്രം ഒരുപാട് പ്രചോദനം നൽകിയതായും കജോൾ അഭിപ്രായപ്പെട്ടു.

ബ്ലൈവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്റെയും ബാനറിൽ സുരാജ് സിങ്ങും ശ്രദ്ധ അഗർവാളും നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥാകൃത്ത് സമീർ അറോറയാണ്.

Tags:    
News Summary - Kajol begins shoot for 'Salaam Venky’ directed by Revathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.