ന്യൂഡല്‍ഹി: ബി.ജെ.പിയിതര പാർട്ടികളുമായുള്ള മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസെൻറ കൂടിക്കാഴ്ചകൾ തുടരുന്നു. വ്യാഴാഴ്ച കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ കമൽ കണ്ടു. പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന് നടപടികള്‍ക്കായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
സൗഹൃദസന്ദർശനം മാത്രമാണെന്നാണ് കമൽ പറയുന്നത്. രാഷ്ട്രീയ നേതാക്കള്‍ എന്നതിെനക്കാള് അവര്‍ ഇരുവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മകനെ കഴിഞ്ഞ ദിവസം കണ്ടു, അമ്മയെ ഇന്നലെ കണ്ടു. അതില്‍ പ്രത്യേകതയൊന്നുമില്ലെന്നും കമല്‍ പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്നചോദ്യത്തിന് അത്തരം നീക്കങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് വളരെ നേരത്തേ ആയിപ്പോകില്ലേ എന്നായിരുന്നു മറുപടി.
കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലടക്കം അടുത്തിടെ കമൽ പെങ്കടുത്തിരുന്നു.
നേരത്തേ കേരള മുഖ്യമന്ത്രി പിണറായി വിജയെനയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെനയും കമൽ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.