ചെന്നൈ: ഇൗ മാസം 21ന് രാഷ്ട്രീയ ൈജത്രയാത്ര തുടങ്ങുന്ന നടൻ കമൽ ഹാസൻ പ്രമുഖരുമായി കൂടിക്കാഴ്ച്ച തുടരുന്നു. മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി, നടനും ഡി.എം.ഡി.കെ അധ്യക്ഷനുമായ വിജയകാന്ത് എന്നിവരെ സന്ദർശിച്ച കമൽ പിന്തുണ അഭ്യർഥിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഗോപാലപുരത്തെ വീട്ടിൽ വിശ്രമിക്കുന്ന കരുണാനിധിയുമായി കമൽ കൂടിക്കാഴ്ച നടത്തിയത്.
ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനും കൂടിക്കാഴ്ചയിൽ പെങ്കടുത്തു. തെൻറ പാർട്ടിയുടെ ആശയങ്ങൾ പ്രഖ്യാപിച്ച ശേഷം ഡി.എം.കെയുമായി യോജിക്കുന്നതാണെങ്കിൽ സഖ്യത്തെക്കുറിച്ച് അപ്പോൾ ആലോചിക്കാമെന്നു കമൽ പറഞ്ഞു.
അതേസമയം, വർഷങ്ങൾക്കുശേഷമാണ് കമൽ വിജയകാന്തിനെ കാണുന്നത്. അദ്ദേഹത്തിെൻറ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ജനങ്ങൾ തന്നെ സ്േനഹിക്കുകയാണെന്നും തീർച്ചയായും രാഷ്്ട്രീയത്തിൽ ഇറങ്ങണമെന്നും വിജയകാന്ത് ഉപദേശിച്ചതായി കമൽ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ദ്രാവിഡ രാഷ്ട്രീയത്തിന് ഭാവിയിൽ വ്യക്തമായ മുന്നേറ്റമുണ്ടാകുമെന്നും തങ്ങളിത് തെളിയിക്കുമെന്നും കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.