ചെന്നൈ: കാവേരി വിഷയവും മറ്റു വിവിധ കർഷകപ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസൻ ‘കാവേരിക്കാന തമിഴകത്തിൻ കുരൾ’ എന്ന പേരിൽ വിളിച്ചുകൂട്ടിയ യോഗം തമിഴ്നാട്ടിലെ മുഖ്യധാര രാഷ്ട്രീയകക്ഷികൾ ബഹിഷ്കരിച്ചു. ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിനെ കമൽഹാസൻ നേരിൽ സന്ദർശിച്ച് ക്ഷണിച്ചെങ്കിലും പെങ്കടുത്തില്ല. അതേസമയം, കമൽഹാസെൻറയും പാട്ടാളി മക്കൾ കക്ഷി നേതാവ് അൻപുമണി രാമദാസിെൻറയും നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ സഖ്യം രൂപപ്പെടുന്നതിന് യോഗം നിമിത്തമാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഇതേ ആവശ്യമുന്നയിച്ച് നേരത്തേ ഡി.എം.കെയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചുകൂട്ടി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച സാഹചര്യത്തിൽ കമൽഹാസെൻറ യോഗത്തിൽ പെങ്കടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് സ്റ്റാലിൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. സി.പി.എം, സി.പി.െഎ, വിടുതലൈ ശിറുതൈകൾ, മുസ്ലിംലീഗ്, മനിതനേയ മക്കൾ കക്ഷി തുടങ്ങിയവയും ബഹിഷ്കരിച്ചു. കേന്ദ്ര, സംസ്ഥാന ഭരണകക്ഷികളായ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും വിട്ടുനിന്നു. തെൻറ രാഷ്ട്രീയ കക്ഷിക്ക് പ്രാമുഖ്യം ലഭ്യമാവുമെന്ന ആശങ്കയാവും കക്ഷികൾ വിട്ടുനിൽക്കാൻ കാരണമായതെന്ന് കരുതുന്നതായും രജനികാന്ത് രാഷ്ട്രീയകക്ഷി തുടങ്ങാത്തതിനാലാവും പെങ്കടുക്കാത്തതെന്നും കമൽഹാസൻ പറഞ്ഞു.
അതേസമയം, ശനിയാഴ്ച ചെന്നൈയിൽ നടന്ന യോഗം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ മുന്നണി ധ്രുവീകരണത്തിന് തുടക്കമിടുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. പാട്ടാളി മക്കൾകക്ഷി നേതാവ് എ.കെ. മൂർത്തി, അമ്മ മക്കൾ മുന്നേറ്റ കഴകം, ലക്ഷ്യ ഡി.എം.കെ, ആം ആദ്മി പാർട്ടി, ഹിന്ദുമക്കൾ കക്ഷി, കർഷക സംഘടനാ നേതാക്കളായ പി.ആർ. പാണ്ഡ്യൻ, അയ്യാക്കണ്ണ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.