ചെന്നൈ: മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽ ഹാസെൻറ മുൻകൂർ ജാമ്യാപേക്ഷയിൽ മദ്രാസ് ഹൈ കോടതിയുടെ മധുര ബെഞ്ച് മേയ് 20ന് ഉത്തരവ് പ്രഖ്യാപിക്കും. അറവകുറിച്ചി നിയമസഭ ഉ പതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധിജിയെ കൊന്ന നാഥുറാം ഗോദ്സെയാണെന്നും കമൽഹാസൻ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പിയും സഖ്യകക്ഷികളും സംഘ്പരിവാർ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി.
സംഘ്പരിവാർ പ്രവർത്തകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽമാത്രം 76 പൊലീസ് സ്റ്റേഷനുകളിലാണ് കമൽ ഹാസനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതവിദ്വേഷം പരത്തുന്നതിെൻറ പേരിൽ അറവകുറിച്ചി പൊലീസ് കമൽ ഹാസെൻറ പേരിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇതേ തുടർന്നാണ് കമൽ ഹാസൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതിനിടെ, കമൽ ഹാസെൻറ വിവാദ പ്രസ്താവന സംബന്ധിച്ച് കരൂർ ജില്ല തെരഞ്ഞെടുപ്പ് ഒാഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി തമിഴ്നാട് ചീഫ് ഇലക്ടറൽ ഒാഫിസർ സത്യപ്രദ സാഹു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.