മുംബൈ: പ്രമുഖ ടെലിവിഷൻ താരം കാമിയ ശലഭ് ഡംഗ് (കാമിയ പഞ്ചാബി) കോൺഗ്രസിൽ ചേർന്നു. മുംബൈ കോൺഗ്രസ് പ്രസിഡന്റ് ജഗ്തപ് ഭായിയുടെ നേതൃത്വത്തിലായിരുന്നു കാമിയയുടെ പാർട്ടി പ്രവേശനം.
'അധികാരമല്ല, നല്ല പ്രവൃത്തികളാണ് പ്രധാനം. പ്രിയങ്കാ ഗാന്ധിയുടെ പ്രവർത്തനരീതി ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ഏറെക്കാലമായി കോൺഗ്രസ്സിൽ അംഗമാകാൻ ആഗ്രഹിച്ചിരുന്നതായും പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കു വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്ന വ്യക്തിയെന്ന നിലയിൽ കോൺഗ്രസിനോടൊപ്പം ചേർന്ന് സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുകയെന്നതാണ് ലക്ഷ്യം. അധികാരത്തിനും പ്രശസ്തിക്കും വേണ്ടിയല്ല രാഷ്ട്രീയത്തിലേക്ക് വന്നത്, സമൂഹത്തിനായി നല്ലത് ചെയ്യണം. അഭിനയവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ രംഗത്ത് സജീവമായ പ്രവർത്തനങ്ങളുണ്ടാകും'- കാമിയ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.