മുംബൈ: മുംബൈ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. നടൻ സുശാന്ത് സിങ് രജ്പുതിെൻറ മരണത്തെത്തുടർന്ന് മുംബൈ പൊലീസിനെതിരെയും ബോളിവുഡ് സിനിമ മേഖലക്കെതിരെയും നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെത്തുടർന്നാണ് കങ്കണക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
''ഞാൻ സവർക്കറേയും സുഭാഷ് ചന്ദ്ര ബോസിനേയും ഝാൻസിറാണിയേയും പോലെയുള്ളവരെ ആരാധിക്കുന്നു. ഇപ്പോൾ സർക്കാർ എന്നെ ജയിലിൽ അടക്കാൻ ശ്രമം നടത്തുകയാണ്. ഇത് എെൻറ തെരഞ്ഞെടുപ്പിൽ എനിക്ക് ആത്മവിശ്വാസം നൽകുന്നു. ഞാൻ ആരാധിക്കുന്നവരെപ്പോലെ ജയിലിൽ പോകാൻ ഞാൻ കാത്തിരിക്കുകയാണ്. അത് എെൻറ ജീവിതത്തിന് അർത്ഥം നൽകും'' -കങ്കണ ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റിൽ കങ്കണ പറയുന്നതിങ്ങനെ: ''റാണി ലക്ഷ്മീഭായിയുടെ കോട്ട പൊളിച്ചപോലെ എെൻറ വീടും പൊളിച്ചു. വീർ സവർക്കറെ ജയിലിലടച്ചപോലെ എന്നെയും ജയിലിലടക്കാൻ പോകുകയാണ്. ഈ അസഹിഷ്ണുത നിറഞ്ഞ രാജ്യത്ത് എത്ര വേദന അനുഭവിച്ചുവെന്ന് അസഹിഷ്ണുത സംഘത്തോട് പോയി ചോദിക്കൂ''
ഇന്ത്യയിൽ വളർന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് 2015ൽ ആമിർഖാൻ നടത്തിയ പ്രസ്താവനയെ ലക്ഷ്യമിട്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.