ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാനും ഹിമാചൽ പ്രദേശിൽനിന്നും ലോക്സഭയിലേക്ക് മത്സരിക്കാനും ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം നടിയും ബി.ജെ.പി അനുകൂലിയുമായ കങ്കണ റണാവത്ത് വെളിപ്പെടുത്തിയിരുന്നു. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. കങ്കണയെ പാർട്ടിയിൽ ചേരാൻ ക്ഷണിക്കുകയാണെന്നും എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന കാര്യം പാർട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും നദ്ദ പറഞ്ഞു.
''കങ്കണ റണാവത്ത് പാർട്ടിയിൽ ചേരുന്നത് സ്വാഗതം ചെയ്യുന്നു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വിശാലമായ ഇടമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടിൽ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി മുതൽ പാർലമെന്ററി ബോർഡ് വരെ'' -ജെ. പി നദ്ദ പറഞ്ഞു.
''എല്ലാവരെയും ബി.ജെ.പിയിൽ ചേരാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ ഏത് തരത്തിലാണ് പാർട്ടി തീരുമാനിക്കുന്നത് എന്ന് പറയാനാകില്ല. ഉപാധികൾക്കനുസൃതമായി ഞങ്ങൾ ആരെയും എടുക്കുന്നില്ല. ഞങ്ങൾ എല്ലാവരോടും പറയുന്നു, നിങ്ങൾ നിരുപാധികമായി വരണം. അതിനുശേഷം മാത്രമേ പാർട്ടി തീരുമാനിക്കൂ'' -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.