കങ്കണയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നദ്ദ; സീറ്റ് നൽകുമോയെന്നതിലും പ്രതികരണം

ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റാവത്തിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ. പാർട്ടിയിൽ ചേരാൻ അവരെ സ്വാഗതം ചെയ്യുന്നു. പക്ഷേ സീറ്റ് നൽകുന്നത് കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽ നിന്ന് മത്സരിക്കാൻ താൻ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ച് പൊതുസേവനം ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, എല്ലാത്തരം പങ്കാളിത്തത്തിനും താൻ തയാറാണെന്ന് നടി മറുപടി നൽകി.

ഹിമാചൽ പ്രദേശിലെ ആളുകൾ തനിക്ക് സേവിക്കാൻ അവസരം നൽകിയാൽ അത് വളരെ മികച്ചതായിരിക്കും. തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ ശ്രദ്ധേയായ നടി ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചന നൽകുന്നത്.

Tags:    
News Summary - Kangana Ranaut is welcome to join BJP but JP Nadda after she hints at political foray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.