മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്ത് ചട്ടം ലംഘിച്ചെന്ന് മുംബൈയിലെ കോടതി. ഫ്ലാറ്റിൽ കോർപ്പറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തിെയന്നാണ് കോടതിയുടെ കണ്ടെത്തൽ. ഖാറിലെ ഫ്ലാറ്റിൽ അറ്റകൂറ്റപണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ബൃഹാൻ മുംബൈ കോർപ്പറഷൻ നൽകിയ നോട്ടീസിനെതിരെയാണ് കങ്കണ കോടതിയെ സമീപിച്ചത്.
കങ്കണയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്ലാറ്റുകളിലാണ് അനധികൃത നിർമാണം കണ്ടെത്തിയത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു . ബൃഹാൻ മുംൈബ കോർപറേഷൻ നോട്ടീസിൽ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
2013ലാണ് കങ്കണ ഖേറിൽ ഫ്ലാറ്റ് വാങ്ങിയത്. 2018ലാണ് ബൃഹാൻ മുംബൈ കോർപറേഷൻ നോട്ടീസ് നൽകിയത്. ഒരു മാസത്തിനകം അനധികൃത നിർമാണം െപാളിച്ചു കളയണമെന്നായിരുന്നു നോട്ടീസ്. ഇതിനെതിരെ കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ധിഖാണ് ഹരജി നൽകി.
2019 ജനുവരിയിൽ നോട്ടീസിൽ ചട്ടലംഘനങ്ങളെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടില്ലെന്ന് കങ്കണയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് കേസിൽ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിടുകയും വിശദമായ വാദങ്ങൾക്ക് ശേഷം ബൃഹാൻ മുംബൈ കോർപ്പറേഷൻ നോട്ടീസിൽ തെറ്റില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.