"ആസ്ട്രേലിയയോ ന്യൂ ഗിനിയയോ അല്ല": പശ്ചിമ ബംഗാളിൽ റോഡിൽ അലയുന്ന കങ്കാരു കൂട്ടത്തെ കണ്ട് ഞെട്ടി സമൂഹമാധ്യമങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപായുഗരി ജില്ലയിൽ റോഡരികിൽ നിരവധി കങ്കാരുകളെ കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റോഡിലൂടെ ഓടി നടക്കുന്ന കങ്കാരുകളെ കണ്ട് പ്രദേശവാസികളും വനം വകുപ്പും ഒരേപോലെ ഞെട്ടി.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ എങ്ങനെയാണ് ഇവ കൂട്ടത്തോടെ റോഡിലെത്തിയതെന്നറിയാനുള്ള ആകാംക്ഷയിലായി എല്ലാവരും.

ഏതെങ്കിലും മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട് വന്നതാണോയെന്നുൾപ്പടെ നിരവധി സംശയങ്ങളാണ് വീഡിയോ പുറത്ത് വന്നതോടെ ആളുകൾക്കുണ്ടായത്. നെറ്റിസൻമാരുടെ സംശയങ്ങൾക്കുള്ള മറുപടിയായി പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.

വന്യജീവി കടത്തുകാർ കടത്തി കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച ജൽപായ്ഗുരിയിൽ നിന്ന് മൂന്ന് കങ്കാരുകളെ പൊലീസും വനംവകുപ്പും ചേർന്ന് രക്ഷപ്പെട്ടുത്തിയിരുന്നു. ഇത് കൂടാതെ തൊട്ടടുത്ത പ്രദേശത്ത് നിന്ന് കങ്കാരു കുഞ്ഞിന്‍റെ ജഡവും ഉദ്യോഗസ്ഥർ കണ്ടെത്തി.

വനം വകുപ്പ് കണ്ടെത്തിയ എല്ലാ കങ്കാരുക്കൾക്ക് ചെറിയ രീതിയിൽ പരിക്ക് പറ്റിയിരുന്നു. രക്ഷപ്പെടുത്തിയ കങ്കാരുകളെ ചികിത്സിച്ച ശേഷം കൂടുതൽ ചികിത്സക്കായി ബംഗാൾ സഫാരി പാർക്കിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിച്ചതായി ബെലകോബ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. ഇവയെ ആരാണ് കടത്താൻ ശ്രമിച്ചതെന്ന് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.




Tags:    
News Summary - Kangaroos in West Bengal: Clips showing baby marsupials wandering in the state stun netizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.