ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്ത് സ്ഥാനാർഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്ന് കനയ്യ കുമാര്‍ മത്സരിക്കും. ജെ.പി അഗര്‍വാൾ ചാന്ദ്‌നി ചൗക്ക് സീറ്റില്‍ നിന്നും മത്സരിക്കും. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ് സ്ഥാനാര്‍ത്ഥിയാകും.
ഡല്‍ഹിയിലെ മൂന്ന് സീറ്റിനൊപ്പം പഞ്ചാബിലെ ആറ് മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ അലഹബാദ് സീറ്റിലേയും സ്ഥാനാർഥിയേയും പ്രഖ്യാപിച്ചു. ജലന്ദറില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി മത്സരിക്കും. പട്യാല സീറ്റില്‍ ധരംവീര്‍ ഗാന്ധി സ്ഥാനാർഥിയാകും.
അതേസമയം അൽക്ക ലാംബക്ക് ഇക്കുറി കോൺഗ്രസ് സീറ്റ് നൽകിയില്ല. മഹിളാ കോൺഗ്രസ് അധ്യക്ഷയായ അൽക്ക ലാംബ ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജെ.പി അഗർവാളാണ് അവിടെ നിന്നും മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.