ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കിയ വിമത എം.എൽ.എ കപിൽ മിശ്രയുടെ ശ്രമം. വെള്ളിയാഴ്ച രാവിലെയാണ് മിശ്രയും അദ്ദേഹത്തെ പിന്തുണക്കുന്ന കുറച്ചുപേരും കെജ്രിവാളിനെതിരെ മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തിെൻറ വസതിയായ ജനത ദർബാറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.
വീടിന് സമീപം മിശ്രെയ പൊലീസ് തടഞ്ഞു. തന്നെ പുറത്താക്കിയ കെജ്രിവാൾ ആരോഗ്യമന്ത്രി സേത്യന്ദ്ര ജയിെന എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന് ചോദിച്ചായിരുന്നു മിശ്രയുടെ പ്രതിഷേധം. കെജ്രിവാൾ എഴുതിയ ‘സ്വരാജ്’ എന്ന പുസ്തകം അദ്ദേഹം വീണ്ടും വീണ്ടും വായിക്കണം. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഇനിയും പ്രതിഷേധം നടത്തുമെന്നും മിശ്ര പറഞ്ഞു. ഡൽഹി നഗരസഭ േതാൽവിക്ക് പിന്നാലെ കെജ്രിവാൾ പാർട്ടി എം.എൽ.എമാരിൽ നിന്നും പ്രവർത്തകരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന കപിൽ മിശ്രക്കെതിരെ രൂക്ഷമായ വിമർശനമാണ് ഇവരിൽനിന്ന് ലഭിച്ചത്. ഇതേത്തുടർന്ന് വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് കാണിച്ച് മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.