ന്യൂഡൽഹി: ‘‘ആഭ്യന്തര മന്ത്രീ, ഞങ്ങൾ നിശ്ശബ്ദരാകുമെന്ന് താങ്കൾ കരുതരുത്. താങ്കളുടെ പക്കൽ ഭൂരിപക്ഷമുണ്ടാകും. എന്നാൽ, ഇത്തരം നിയമനിർമാണവുമായി വന്നാൽ അവസാനശ്വാസം വരെ എഴുന്നേറ്റുനിന്ന് അതിനെ എതിർക്കുക തന്നെ ചെയ്യും’’. ലോക്സഭ പാസാക്കിയ വിവാദ യു.എ.പി.എ ബിൽ രാജ്യസഭ ചർച്ചക്കെടുത്തപ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായോട് കോൺഗ്രസ് നേതാവ് കപിൽ സിബലിെൻറ വാക്കുകളാണിത്.
സി.ബി.െഎയെയും എൻേഫാഴ്സ്മെൻറ് ഡയറക്ടേററ്റിനെയും പിന്നാലെ വിട്ടാലും ആദായനികുതി ചുമത്തിയാലും ഇനി ജയിലിലയച്ചാലും താങ്കളെ എതിർക്കുക തന്നെ ചെയ്യുമെന്നും കപിൽ സിബൽ ഷായെ ഒാർമിപ്പിച്ചു. വ്യക്തികൾക്ക് പിറകെ ഏജൻസികളെ വിട്ട് നിയമം ദുരുപയോഗം ചെയ്യുന്നത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങൾ കാണുന്നുണ്ട്.
ഹാഫിസ് സഇൗദ് ഭീകരനാണ്. ഗോദ്സെയും അതെ. എന്നാൽ, ഗോദ്സെ ഭീകരനാെണന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമില്ല.
ആഭ്യന്തര മന്ത്രി എഴുന്നേറ്റു നിന്ന് അതൊന്നു പറയണം. ഇതൊക്കെ കാഴ്ചപ്പാടിെൻറ വിഷയമാണ്. നിങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ ഭീകരവാദികളാക്കും. ജെ.എൻ.യുവിൽ എന്തെങ്കിലും പറഞ്ഞാൽ, ഏതെങ്കിലും സർവകലാശാലകളിൽ ഏതെങ്കിലും ദലിതുകൾ വല്ലതും ചെയ്താൽ അവരെ ഭീകരരാക്കും. ഭീമ കൊറേഗാവിൽ പരിപാടി നടത്തിയവരെ ഭീകരരാക്കി. ഒരാൾ ഭീകരനാണെന്ന് ഏതടിസ്ഥാനത്തിൽ പറയുന്നുവെന്ന് താങ്കൾ വ്യക്തമാക്കണം. അത് സഭയിൽ താങ്കൾ പറഞ്ഞേ തീരൂ.
മോദി സർക്കാർ അർബൻ നക്സലായി കാണുന്ന ഒരാളെ ഭീകരനായി പ്രഖ്യാപിച്ചാൽ അയാൾക്ക് എന്ത് സംഭവിക്കുമെന്ന് സിബൽ ചോദിച്ചു. സമൂഹത്തിൽ അയാൾ ഒറ്റപ്പെട്ടുപോകും. രാജ്യത്തിെൻറ കണ്ണിൽ അയാളൊരു ഭീകരനായി മാറും. യഥാർഥത്തിൽ എന്താണ് ഇത്തരം കേസുകളുടെ ചരിത്രം? വ്യവസായിയോടും സോഷ്യലിസ്റ്റിനോടും സാമൂഹിക പ്രവർത്തകരോടും ഇതാണ് ചെയ്തതെന്നും സിബൽ കുറ്റപ്പെടുത്തി. ബില്ലിൽ ചർച്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.