നാവികസേനക്ക് പുതിയ തലവൻ; കരംബീർ സിങ് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയുടെ പുതിയ തലവനായി വൈസ് അഡ്മിറൽ കരംബീർ സിങ് ചുമതലയേറ്റു. അഡ്മിറൽ സുനിൽ ലാംബ വിരമിച ്ചതോടെയാണ് കിഴക്കൻ നാവിക കമാൻഡി​​​െൻറ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായിരുന്ന കരംബീർ പദവിയിലെത്തുന്നത്.

കര ംബീർ സിങിനെ നാവിക സേന മേധാവിയാക്കുന്നതിനെതിരെ ആൻഡമാൻ നിക്കോബാർ കമാൻഡ് വൈസ് അഡ്മിറൽ ബിമൽ വർമ സായുധ സേന ട്രിബ്യ ൂണലിനെ സമീപിച്ചിരുന്നു. സീനിയോറിറ്റി സംബന്ധിച്ച പ്രശ്നമാണ് ബിമൽ വർമ ഉന്നയിച്ചത്. പരാതിയിലെ വാദം കേൾക്കൽ നീട്ടിവെച്ചാണ് പദവി ഏറ്റെടുക്കാൻ കരംബീറിന് അനുവദം നൽകിയത്. പരാതിയുടെ തീർപ്പനുസരിച്ചാകും കരംബീറിന് സ്ഥാനത്ത് തുടരാനാവുക.

1980ൽ നേവിയിലെത്തിയ കരംബീർ സിങ് ഐ.എൻ.എസ് വിജയദുർഗ, ഐ.എൻ.എസ് റാണ എന്നീ കപ്പലുകളുടെ കമാൻഡറായിരുന്നു. അതി വിശിഷ്‌ട സേവാ മെഡലും പരമ വിശിഷ്‌ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നാവിക സേനയുടെ 24-ാമത് തലവനാണ് അദ്ദേഹം.

Tags:    
News Summary - Karambir Singh to take charge as new Navy Chief-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.