ന്യൂഡല്‍ഹി: കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളില്‍ എൻജിനീയേഡ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റം (ഇമാസ്) സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും നോട്ടീസ് അയച്ചു.
ഇമാസ് ഉണ്ടായിരുെന്നങ്കില്‍ ഈയിടെ കോഴിക്കോട്ടും 2010ല്‍ മംഗലാപുരത്തും നടന്ന വിമാനദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഡല്‍ഹി സ്വദേശി രാജന് മത്തേ സമര്‍പ്പിച്ച ഹരജിയില്‍ ബോധിപ്പിച്ചു. ഇമാസ് എന്താണെന്ന് എയര്‍ക്രാഫ്റ്റ് അറസ്റ്റിങ് സിസ്റ്റം നിര്‍മാതാക്കളായ 'സ്വീഡിഷ് ബോര്‍ഗ് ഫാബ്രികി'ല്‍ പരിശീലനം നേടിയ 86കാരനായ ഹരജിക്കാരന് സുപ്രീംകോടതിക്കു മുമ്പാകെ വിശദീകരിച്ചു.
വിമാനങ്ങള്‍ റൺവേയും കടന്നുപോകാതിരിക്കാന്‍ സിമൻറ് കല്ല് പോലെ പൊടിയുന്ന വസ്തുക്കള്കൊണ്ടുണ്ടാക്കുന്ന തടഞ്ഞുനിര്‍ത്തുന്ന ബെഡ് ആണിത്.
2008ല്‍തന്നെ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് അറിയാമായിരുന്നു. എന്നാലിത്രയും കാലമായി ഇമാസ് ഈ വിമാനത്താവളങ്ങളില്‍ ഇനിയും കൊണ്ടുവന്നിട്ടില്ല.
ലോകത്തെ 125 വിമാനത്താവളങ്ങളില്‍ ഇമാസ് ഉണ്ടെന്ന് ഹരജിയിലുണ്ട്. അതിനാല്‍ ഇമാസ് സ്ഥാപിക്കാതെ ഈ അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.