ന്യൂഡൽഹി: കരിപ്പൂര്‍ വിമാനാപകടത്തിൽ 660 കോടി രൂപ നഷ്ടപരിഹാരം ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്ന് നൽകാൻ തീരുമാനമായി. 378 കോടി രൂപ എയർ ഇന്ത്യക്കും 282 കോടി രൂപ അപകടത്തിൽ മരിച്ചവർ, പരിക്കേറ്റവർ, ലഗേജ് നഷ്ടമായവർ തുടങ്ങി യാത്രക്കാർക്ക് നൽകാനുമാണ് തീരുമാനം.
എയർ ഇന്ത്യയുടെ പ്രധാന ഇൻഷുറൻസ് കമ്പനി പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് ലിമിറ്റഡ് 40 ശതമാനം നഷ്ടപരിഹാരം വഹിക്കും. ബാക്കിവരുന്ന 60 ശതമാനം നാഷനൽ ഇൻഷുറൻസ് കമ്പനി, ഒറിയൻറൽ ഇൻഷുറൻസ് കമ്പനി, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവർ വഹിക്കും.
പ്രാഥമിക നഷ്ടപരിഹാരത്തുക 190 യാത്രക്കാർക്കായി മൂന്നര കോടി നൽകിയിട്ടുണ്ടെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അതുൽ സാഹി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ദുബൈയിൽനിന്നു വന്ന എയർ ഇന്ത്യ ബോയിങ് 737 വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. രണ്ടു വൈമാനികരടക്കം 21 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.