ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായ ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച പത്തിന് വിശ്വാസ വോ ട്ടെടുപ്പ് തേടാനിരിക്കെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിെൻറ വീഴ്ചക്കു കാരണക്കാര ായ 14 വിമതരെകൂടി കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ അയോഗ്യരാക്കി. രാജ്യത്തെ നി യമനിർമാണ സഭകളുടെയും കൂറുമാറ്റ നിരോധന നിയമത്തിെൻറയും ചരിത്രത്തിലെ സുപ്രധാന നടപടിയാണ് അവധി ദിവസമായ ഞായറാഴ്ച ഉച്ചയോടെ സ്പീക്കർ കെ.ആർ. രമേശ്കുമാർ പ്രഖ്യാപിച്ചത്.
വിശ്വാസ വോട്ടെടുപ്പിനുശേഷം സ്പീക്കർക്കെതിരെ ബി.ജെ.പി അവിശ്വാസം കൊണ്ടുവരാനിരിക്കെയാണ് 11 കോൺഗ്രസ് എം.എൽ.എമാർക്കും മൂന്നു ജെ.ഡി.എസ് എം.എൽ.എമാർക്കുമെതിരായ നടപടി. ഇതോടെ ഇതുവരെ അയോഗ്യരാക്കപ്പെട്ട 17 പേർക്കും 15ാം നിയമസഭയുടെ കാലാവധി (2023 മേയ് 23) പൂർത്തിയാകുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. എന്നാൽ, തീരുമാനത്തിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് അയോഗ്യനാക്കിയ എ.എച്ച്. വിശ്വനാഥ് പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെയും ഒാപറേഷൻ താമരയിലൂടെയും സർക്കാർ രൂപവത്കരിക്കാനായി ബി.ജെ.പിയെ സഹായിച്ച 17 പേർക്കെതിരെ നടപടിയെടുത്തതോടെ സഭയുടെ അംഗബലം 208 ആയി. കേവല ഭൂരിപക്ഷത്തിനു 104 പേരുടെ പിന്തുണ മതി. ഇതോടെ സ്വതന്ത്രൻ ഉൾപ്പെടെ 106 പേരുടെ പിന്തുണയോടെ ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കുമെന്നുറപ്പായി.
സഖ്യസർക്കാറിെൻറ വിശ്വാസ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന കോൺഗ്രസിെൻറ ബി. നാേഗന്ദ്ര, ബി.എസ്.പിയുടെ എൻ. മഹേഷ് എന്നിവർ പിന്തുണച്ചാലും 102 പേരുടെ (സ്പീക്കറും നാമനിർദേശം ചെയ്യപ്പെട്ട അംഗവും ഉൾപ്പെടെ) പിന്തുണയേ സഖ്യത്തിന് ലഭിക്കൂ. വിശ്വാസ വോട്ടെടുപ്പിനു മുമ്പ് കോൺഗ്രസ് നിയമസഭ കക്ഷി യോഗം ചേരും. നിയമപോരാട്ടത്തിലൂടെയെങ്കിലും 17 മണ്ഡലങ്ങളിലും വിമതരെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിേക്കണ്ടത് ബി.ജെ.പിയുടെ ബാധ്യതയായി.
രാജി നൽകിയ കോൺഗ്രസ് എം.എൽ.എമാരായ എസ്.ടി. സോമശേഖർ (യശ്വന്ത്പുർ), ബി.സി. പാട്ടീൽ (ഹിരെകെരൂർ), ശിവറാം ഹെബ്ബാർ (െയല്ലാപുർ), പ്രതാപഗൗഡ പാട്ടീൽ (മസ്കി), മുനിരത്ന (ആർ.ആർ നഗർ), റോഷൻ ബെയ്ഗ് (ശിവാജി നഗർ), ബൈരതി ബസവരാജ് (കെ.ആർ പുരം), എം.ടി.ബി. നാഗരാജ് (ഹൊസകോട്ട), കെ. സുധാകർ (ചിക്കബെല്ലാപുർ), ആനന്ദ് സിങ് (വിജയനഗര), ജെ.ഡി.എസ് എം.എൽ.എമാരായ എ.എച്ച്. വിശ്വനാഥ് (ഹുൻസൂർ), നാരായണ ഗൗഡ (കെ.ആർ പേട്ട്), കെ. ഗോപാലയ്യ (മഹാലക്ഷ്മി ലേഒൗട്ട്) എന്നിവരെയും വിപ്പ് ലംഘിച്ച് മുബൈയിലേക്കു പോയ കോൺഗ്രസിെൻറ ശ്രീമന്ത് പാട്ടീൽ (കാഗ് വാദ്) എന്നിവരെയുമാണ് അയോഗ്യരാക്കിയത്. കോൺഗ്രസിെൻറ വിമത എം.എൽ.എമാരായ രമേശ് ജാർക്കിഹോളി (ഗോഖക്), മഹേഷ് കുമത്തള്ളി (അത്താണി), കെ.പി.ജെ.പിയുടെ ആർ. ശങ്കർ (റാണിബെന്നൂർ) എന്നിവരെ നേരത്തേ അയോഗ്യരാക്കിയിരുന്നു. 17 പേരെയും അയോഗ്യരാക്കണമെന്നു കോൺഗ്രസ്, ജെ.ഡി.എസ് ശിപാർശ സ്പീക്കർ അംഗീകരിച്ചു. തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പിനുശേഷം സ്പീക്കർ രാജി നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.