ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തിക്ക് അനുമതി തേടി എ.ഐ.എം.ഐ.എം; കനകദാസ ജയന്തി നടത്തണമെന്ന് ശ്രീരാമസേന

ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുമതി തേടി ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീനും (എ.ഐ.എം.ഐ.എം) ദലിത് സംഘടനകളും മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചു.

ഈദ്ഗാഹ് മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില ദലിത് സംഘടനകളും എ.ഐ.എം.ഐ.എമ്മും കോർപ്പറേഷൻ കമ്മീഷണർക്ക് നിവേദനം നൽകുകയായിരുന്നു. തൊട്ടുപിന്നാലെ ശ്രീരാമസേനയും അവിടെ കനകദാസ ജയന്തി ആഘോഷിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. ഈദ്ഗാഹ് മൈതാനിയിൽ മതപരമായ പരിപാടികൾ നടത്താമെന്നും എന്നാൽ മറ്റ് പരിപാടികൾ അനുവദിക്കില്ലെന്നും മേയർ വീരേഷ് അഞ്ചട്ഗെരി എ.എൻ.ഐയോട് പറഞ്ഞു.

Tags:    
News Summary - Karnataka: AIMIM seeks permission to celebrate Tipu Jayanti at Hubli’s Idgah Maidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.