കർണാടകയിലെ കരഗ ഉത്സവത്തിന് വീണ്ടും സർക്കാർ അനുമതി

ബംഗളൂരു: കർണാടകയിലെ കരഗ ഉത്സവത്തിന് നിബന്ധനകൾക്ക് വിധേയമായി സംസ്ഥാന സർക്കാർ വീണ്ടും അനുമതി നൽകി. ഉത്സവത്തിന ്‍റെ ചടങ്ങുകൾക്ക് അഞ്ചിലധികം പേർ പങ്കെടുക്കരുതെന്നാണ് നിർദേശം. പഴയ ബംഗളൂരുവിലെ ശ്രീ ധർമ്മരായണ സ്വാമി ക്ഷേത്രത്തിലാണ് ആഘോഷങ്ങൾ നടക്കുക.

നേരത്തെ, ഉത്സവം നടത്താനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. കരഗ ഉത്സവത്തിന് അനുമതി നൽകിയാൽ മറ്റുള്ളവക്കും അനുവാദം നൽകേണ്ടി വരുമെന്ന നിഗമനത്തിലായിരുന്നു ഈ തീരുമാനം.

കർണാടകയിലെ തിഗല വിഭാഗക്കാരുടെ പ്രധാന ആഘോഷമാണ് കരഗ ഉത്സവം. ഗനരത്ത്പേട്ടിലാണ് ശ്രീ ധർമ്മരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Tags:    
News Summary - Karnataka allows celeberation of Karaga festival with restrictions -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.