ബംഗളൂരു: കർണാടക എക്സിറ്റ്പോളിൽ ഒത്തുവന്നത് ന്യൂസ് എക്സ് സർവേ. ബി.ജെ.പിക്ക് 102 ^ 110 സീറ്റും കോൺഗ്രസിന് 72-78 സീറ്റും ജെ.ഡി.എസിന് 35-39 സീറ്റും ലഭിക്കുമെന്നുമായിരുന്നു ന്യൂസ് എക്സ് സർവേ ഫലം. തൊട്ടടുത്ത് നിൽക്കുന്നത് റിപ്പബ്ലിക് ടി.വിയുടെ പ്രവചനമാണ്. ബി.ജെ.പിക്ക് 95-114 സീറ്റും കോൺഗ്രസിന് 73-82 സീറ്റും ജെ.ഡി.എസിന് 32-42 സീറ്റും ലഭിക്കുമെന്നായിരുന്നു അവരുടെ പ്രവചനം.
എ.ബി.പി സർവേയിലും ബി.ജെ.പി 97-109 സീറ്റ് നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ, കോൺഗ്രസിന് 87-99 സീറ്റും ജെ.ഡി.എസിന് 21-30 സീറ്റ് ലഭിക്കുമെന്നുമായിരുന്നു അവരുടെ സർവേ. ഇന്ത്യടുേഡ, ടൈം നൗ, സുവർണ, ആജ്തക് തുടങ്ങിയവയുടെ സർവേ ഫലം പാളി. കോൺഗ്രസിന് 106-118ഉം ബി.ജെ.പിക്ക് 79-92ഉം എന്നായിരുന്നു ഇന്ത്യാടുേഡ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.