സൊറാബയിൽ ​ബി.ജെ.പി സ്ഥാനാർഥിയായ ജ്യേഷ്ഠനെ തോൽപിച്ച് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അനിയൻ

ബംഗളൂരു: കർണാടകയിലെ സൊറാബയിലെ മത്സരം മധു ബംഗാരപ്പക്കും കുമാർ ബംഗാരപ്പക്കും കുടുംബ കാര്യമാണ്. ബി.ജെ.പി സ്ഥാനാർഥിയായ ​ജ്യേഷ്ഠ​നെ തോൽപിച്ച് വിജയം നേടിയത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അനിയനാണ്. കർണാടക മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മക്കളാണിവർ. മധു ബംഗാരപ്പയാണ് കുമാർ ബംഗാരപ്പയെ 44,262 വോട്ടുകൾക്ക് തോൽപിച്ചത്.

മണ്ഡലത്തിൽ മധു ബംഗാരപ്പ 98,912 വോട്ട് നേടി. സിറ്റിങ് എം.എൽ.എ കുമാർ ബംഗാരപ്പയ്ക്ക് കിട്ടിയത് 54,650 വോട്ട് മാത്രമാണ്. മൂന്നാം സ്ഥാനത്ത് എത്തിയ ദൾ സ്ഥാനാർഥി ബസരു ചന്ദ്രഗൗഡ 6,477 വോട്ട് നേടി. 2018ൽ മധു ബംഗാരപ്പയെ 13,286 വോട്ടിന് പരാജയപ്പെടുത്തിയാണു കുമാർ ബംഗാരപ്പ സീറ്റ് പിടിച്ചെടുത്തത്. അന്ന് മധു ബംഗാരപ്പ ജെ.ഡി.എസ് ടിക്കറ്റിലാണു മത്സരിച്ചത്. 

1967നു ശേഷം നടന്ന 13 തിരഞ്ഞെടുപ്പിൽ 12 എണ്ണത്തിലും സൊറാബ മണ്ഡലത്തിൽ ജയിച്ചിട്ടുള്ളത് ബംഗാരപ്പ കുടുംബത്തിലുള്ളവരാണ്. അച്ഛൻ ഏഴുവട്ടം തുടർച്ചയായി ജയിച്ച മണ്ഡലത്തിൽ മക്കൾ ഏറ്റുമുട്ടിയത് അഞ്ചാം തവണയാണ്. കോൺഗ്രസിൽ ചേരും മുമ്പേ ബി.ജെ.പിയിലും സമാജ്‌വാദി പാർട്ടിയിലും ജനതാദളിലും മധു പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Karnataka BJP leader loses seat to brother a congress candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.