ബംഗളൂരു: കർണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന് നടത്തുമെന്ന് കർണാടക മുഖ ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാർ അറിയിച്ചു. ഡിസംബർ ഒമ്പതിനാണ് വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് പ്രഖ ്യാപിച്ചതോടെ തിങ്കളാഴ്ച മുതൽ െപരുമാറ്റ ചട്ടം നിലവിൽ വരും. തിങ്കളാഴ്ച മുതൽ ഒരാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാം. 37,50,000 വോട്ടർമാർ ബൂത്തിലെത്തും. ഇതിൽ 19.12 പുരുഷ വോട്ടർമാരും 18.37 സ്ത്രീ വോട്ടർമാരും 399 പേർ ട്രാൻസ്ജൻഡർ വോട്ടർമാരുമാണ്.
വോട്ടിങ് യന്ത്രവും വി.വി പാറ്റുകളും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സംസ്ഥാനത്ത് 4185 പോളിങ് ബൂത്തുകൾ ഒരുക്കുമെന്നും സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് 22958 പോളിങ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
നേരത്തേ ഒക്ടോബർ 12ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അയോഗ്യരാക്കപ്പെട്ട 17 എം.എൽ.എമാരുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ തെരഞ്ഞെടുപ്പ് തീയതി ഡിസംബർ അഞ്ചിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.