ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയുമെന്ന് കർണാടക മുഖ്യമന്തി യെദ്യൂരപ്പ

ബംഗളുരു: ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയുമെന്ന് കർണാടക മുഖ്യമന്തി ബി.എസ് യെദ്യൂരപ്പ. കുറേ നാളുകളായി സംസ്ഥാനത്ത് നേതൃമാറ്റം സംബന്ധിച്ച അടക്കം പറച്ചിലുകൾ ഉയരുന്നുണ്ട്. എന്നാൽ യെദ്യൂരപ്പ ഇതേക്കുറിച്ച് ഇതുവരെ മൗനം പാലിക്കുകയായിരുന്നു.

ബി.ജെ.പി വൈസ് പ്രസിഡന്‍റും മകൻ ബി.വൈ വിജയേന്ദ്രയും ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ പിറ്റേന്നാണ് ബി.എസ് യെദ്യൂരപ്പയുെട തുറന്നുപറച്ചിൽ.

'ദേശീയ നേതൃത്വവത്തിന് തന്നിൽ വിശ്വാസമുള്ളിടത്തോളം കാലം താൻ ഈ പോസ്റ്റിൽ തുടരും. എന്നാൽ പുറത്തുപോകാൻ പറയുന്ന ആ നിമിഷം ഞാൻ രാജിവെച്ച് സംസ്ഥാനത്തിന്‍റെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകും. എന്‍റെ നിലപാട് വ്യക്തമാണ്. അവർ എനിക്ക് ഒരു അവസരം തന്നു. അത് പരമാവധി നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് ഞാൻ. മറ്റെല്ലാം ദേശീയ നേതൃത്വത്തിന്‍റെ കൈകളിലാണ്.' - സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കത്തോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് യെദ്യൂരപ്പയുടെ ഉത്തരം ഇതായിരുന്നു.

മുഖ്യമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാൻ മന്ത്രി സി.പി യോഗേശ്വരയും ചില എം.എൽ.എമാരും നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. 

Tags:    
News Summary - Karnataka Chief Minister Yeddyurappa has said he will resign if the national leadership demands it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.