ബംഗളൂരു: ക്ലാസിൽ മൂത്രമൊഴിച്ച രണ്ടാം ക്ലാസ് വിദ്യാർഥിയുടെമേൽ അധ്യാപകൻ ചൂടുവെള്ളമൊഴിച്ചു. 40 ശതമാനം പൊള്ളലേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
കർണാടകയിലെ മാസ്കി താലൂക്കിൽ സന്തേക്കല്ലൂർ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ ഘനമതേശ്വർ മഠം സ്കൂളിലെ അധ്യാപകനാണ് ക്രൂരത ചെയ്തത്. ഒരാഴ്ച മുമ്പ് നടന്ന സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്.
ജില്ല വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി. രക്ഷിതാക്കളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചു. ശുചിമുറിയിലെ സോളാർ വാട്ടർ ഹീറ്ററിൽനിന്നുള്ള ചൂടുവെള്ളം വീണ് അബദ്ധത്തിൽ കുട്ടിക്ക് പൊള്ളലേറ്റതാണെന്നാണ് പിതാവ് വെങ്കിടേഷ് പറഞ്ഞത്.
ഇതോടെ, സ്കൂൾ അധികൃതരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പരാതി നൽകിയില്ലെങ്കിലും സംഭവം അന്വേഷിക്കാൻ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.