ബംഗളുരു: ചൈനയിലെ സിചുവാൻ പ്രവിശ്യയെ സിയാച്ചിനാക്കിയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നവമാധ്യമങ്ങളിൽ പരിഹാസം. ചൈനീസ് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരുമൊത്തുള്ള ചിത്രത്തോടൊപ്പമാണ് സിദ്ധരാമയ്യ 'സിയാച്ചിനെന്ന്' തെറ്റായി ട്വീറ്റ് ചെയ്തത്.
സിചുവാൻ പ്രവിശ്യയിലെ ചൈനീസ് പ്രതിനിധി ലീ സോങ് നയിക്കുന്ന സംഘവുമായുള്ള കൂടിക്കാഴ്ച ഉൗഷ്മളമായിരുന്നു എന്ന ട്വീറ്റിൽ സിചുവാന് പകരം സിയാച്ചിനെന്നാണ് ട്വിറ്ററിൽ കുറിച്ചത്. ഇൗ വാക്ക് ഫേസ്ബുക്കിലെത്തിയപ്പോൾ സായ്ചെൻ ആയിമാറി. ഇന്ത്യയുടെയും പാകിസ്താെൻറയും നിയന്ത്രണ രേഖയിൽ സ്ഥിതി ചെയ്യുന്ന മഞ്ഞുമലയാണ് സിയാച്ചിൻ.
സിദ്ധരാമയ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ സി.എം ഓഫ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ സംഭവിച്ച അക്ഷരപ്പിശകിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. സംഭവം വൈറലായശേഷം ശേഷം ട്വീറ്റ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.