ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവ് എച്ച്.എൻ. ചന്ദ്രശേഖർ പാർട്ടി വിട്ടു. വ്യക്തിപരമായ കാരണത്താലാണ് തീരുമാനമെന്നാണ് അറിയിച്ചത്. 'ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറെ ചരിത്രപശ്ചാത്തലമുള്ള കോൺഗ്രസിൽ ചേർന്നത്. ഞാനെന്‍റെ കടമ നന്നായി നിർവഹിച്ചതിൽ സന്തുഷ്ടനാണ്' എന്ന് അദ്ദേഹം കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡി.കെ.ശിവകുമാറിന് നൽകിയ രാജിക്കത്തിൽ പറഞ്ഞു.
എന്നാൽ ചന്ദ്രശേഖറിനെ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതാണ് തീരുമാനത്തിന് പിന്നിലെന്ന് അഭ്യൂഹമുണ്ട്.
1985 ലാണ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അന്ന് ജനത പാർട്ടി ടിക്കറ്റിൽ ഗൗരീബിഡനൂർ മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. പിന്നീട് ബി.ജെ.പിയിൽ ചേരുകയും 1998 മുതൽ 2004 വരെ നിയമനിർമാണ സഭയിൽ അംഗവുമായിരുന്നു. 2013 ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം പാർട്ടിയിൽ ചേരുകയായിരുന്നു.ഇതേ വർഷം കർണ്ണാടക വികസന സമിതി ചെയർപേഴ്സണും ആയിരുന്നിട്ടുണ്ട്.
സിനിമ, സീരിയൽ, നാടക രംഗത്ത് പേരെടുത്തിട്ടുള്ള ചന്ദ്രശേഖർ മുഖ്യമന്ത്രിയായി ഒരു നാടകത്തിൽ വേഷമിട്ടതോടെ മുഖ്യമന്ത്രി ചന്ദ്രു എന്ന് അറിയപ്പെട്ട് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.