ന്യൂഡൽഹി: കർണാടകയിൽ മേയ് 10ന് ജനം പോളിങ് ബൂത്തിലേക്ക്. വോട്ടെണ്ണൽ മേയ് 13ന് നടക്കും. ഏപ്രിൽ 20ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. വയനാട്ടിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ശാരീരിക പരിമിതികളുള്ളവർക്ക് വീടുകളിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 80 വയസിനു മുകളിലുള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാം. ഗോത്രവർഗ വിഭാഗങ്ങളെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കാൻ പ്രത്യേക ശ്രമം നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ വ്യക്തമാക്കി.
സംസ്ഥാനത്ത് 5.21 കോടി വോട്ടർമാരാണുള്ളത്. അതിൽ 2.62 കോടി പുരുഷ വോട്ടർമാരും 2.59 കോടി വനിത വോട്ടർമാരുമാണുള്ളത്. 9,17,241 പേർ പുതിയ വോട്ടർമാരാണ്. 52,282 പോളിങ് ബൂത്തുകളാണ് സജ്ജീകരിക്കുക.
നിലവിൽ 224 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 119 എം.എൽ.എമാരുണ്ട്. കോൺഗ്രസിന് 75ഉം ജെ.ഡി(എസിന്)28ഉം. ചുരുങ്ങിയത് 150 സീറ്റുകൾ പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ ഭരണം തിരിച്ചുപിടിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും കോൺഗ്രസിന് മുന്നിലില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് 124ഉം ജെ.ഡി(എസ്)93ഉം സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.