ന്യൂഡൽഹി: നാല് ശതമാനം മുസ്ലിം സംവരണം ഒഴിവാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മെയ് ഒമ്പതുവരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്.
മുസ്ലീങ്ങൾക്ക് മുൻ സർക്കാർ ഏർപ്പെടുത്തിയ നാല് ശതമാനം സംവരണം കേസ് അടുത്ത വാദം കേൾക്കുന്ന മെയ് ഒമ്പതുവരെ തുടരണമെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ഇന്ന് തനിക്ക് സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജറാവാനുണ്ടെന്നും അതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും അദ്ദേഹം ബെഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ, ഇതിനെ എതിർത്തു. വാദം കേൾക്കൽ ഇതിനകം നാല് തവണ മാറ്റിവച്ചതായും പറഞ്ഞു.
കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹരജിക്കാർക്ക് അനുകൂലമാണെന്നും മേത്ത പറഞ്ഞു.
നാല് ശതമാനം മുസ്ലീം സംവരണം റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുന്നത് ഏപ്രിൽ 18 ന് സുപ്രീം കോടതി ഏപ്രിൽ 25 ലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.