പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി ദീർഘിപ്പിക്കണമെന്ന് കർണാടക കോൺഗ്രസ്

ബംഗളൂരു: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പഞ്ചായത്ത് അംഗങ്ങളുടെ കാലാവധി കർണാടക സർക്കാർ ദീർഘിപ്പിക്കണമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശ്രീകുമാർ. മെയ് 24ന് അവസാനിക്കുന്ന അംഗങ്ങളുടെ കാലാവധി ആറു മാസം കൂടി നീട്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വൈറസ് ബാധയുടെ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുക സാധ്യമല്ലെന്നും ശിവകുമാർ പറഞ്ഞു. 

പലവ്യഞ്‌ജനത്തിലും ഭക്ഷ്യവസ്തുക്കളിലും താമര ചിഹ്നം പതിക്കുക വഴി സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. അർഹരായവർക്കല്ല സർക്കാർ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നത്. വിതരണം ചെയ്ത അവശ്യ വസ്തുക്കളുടെ അളവ് സർക്കാർ പുറത്തുവിടാൻ തയാറാകുന്നില്ലെന്നും ശിവകുമാർ ആരോപിച്ചു.

Tags:    
News Summary - Karnataka govt to extend term of Panchayat members -Congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.