ഹിജാബ് നിരോധനം: ബംഗളൂരുവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് സമീപം നിരോധനാജ്ഞ

ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടകയിൽ പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെ ബംഗളൂരുവിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപം കൂട്ടം കൂടുന്നതിനും പ്രതിഷേധം നടത്തുന്നതിനുമാണ് വിലക്ക്.

ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്താണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. നഗരത്തിൽ പ്രതിഷേധമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുരക്ഷക്കായി നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതൽ 22 വരെയായിരിക്കും നിയന്ത്രണം നിലവിലുണ്ടാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 200 മീറ്റർ ചുറ്റളവിൽ ഉത്തരവ് ബാധകമായിരിക്കും. 

Tags:    
News Summary - Karnataka hijab row: Sec 144 imposed around schools, colleges in Bengaluru till Feb 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.