ന്യൂഡൽഹി: കർണാടക മന്ത്രി കെ.എൻ.രാജണ്ണയും ജഡ്ജിമാരും ഉൾപ്പെടെ 48 പേരെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി. എഴുത്തുകാരൻ കൂടിയായ ബിനയ് കുമാര്‍ സിങ്ങാണ് കോടതിയെ സമീപിച്ചത്. അന്വേഷണത്തെ സർക്കാർ സ്വാധീനിക്കാൻ സാധ്യതയുള്ളതുകൊണ്ട് സി.ബി.ഐയോ പ്രത്യേക സംഘമോ വിഷയം അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കർണാടക നിയമസഭയിൽ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇരയാണെന്ന് അവകാശപ്പെട്ട് സിറ്റിങ് മന്ത്രി തന്നെ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ജഡ്ജിമാർ ഉൾപ്പെടെ നിരവധി വ്യക്തികളെ ഹണി ട്രാപ്പിൽ കുടുക്കിയെന്നാണ് വെളിപ്പെടുത്തലുകൾ.
രണ്ടു മന്ത്രിമാർ ആരോപണം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നതാണ്. സുപ്രീം കോടതി നേരിട്ടോ, വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ കമ്മിറ്റിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച ഹരജിയിൽ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.