ബംഗളൂരു: കോലാറിലെ ജെ.ഡി-എസ് എം.എല്‍.എ കെ. ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശ്രിനിവാസ ഗൗഡ കോണ്‍ഗ്രസില്‍ ചേരാന്‍ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം.
കഴിഞ്ഞ കോണ്‍ഗ്രസ്- ജെ.ഡി-എസ് സഖ്യസര്‍ക്കാറില്‍ മന്ത്രിയായിരുന്നു ശ്രീനിവാസ ഗൗഡ. 2019ല്‍ ബി.ജെ.പി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ചാക്കിട്ടുപിടിക്കാന്‍ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചിരുന്നു. ചാമുണ്ഡേശ്വരിയിലെ ജെ.ഡി-എസ് എം.എല്‍.എയായ ജി.ടി. ദേവഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുബ്ബി എം.എല്‍.എ എസ്.ആര്. ശ്രീനിവാസും ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലേക്ക് വരുമെന്ന് സൂചനയുണ്ട്. അടുത്തിടെ ജെ.ഡി-എസ് എം.എല്‍.എ മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.