ബംഗളൂരു: കർണാടകയിൽ ജോലിക്കും പഠിക്കാനുമുള്ള യോഗ്യതക്കായി കന്നടഭാഷ പരീക്ഷ നടത്തുന്ന കാര്യം സർക്കാറിെൻറ പരിഗണനയിൽ. ടോഫല്‍, ഐ.ഇ.എല്‍.ടി.എസ് പരീക്ഷകളുടെ മാതൃകയിലാകും പരീക്ഷ. ഇക്കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ അന്തിമതീരുമാനമുണ്ടാകുമെന്ന് കന്നട വികസന അതോറിറ്റി (കെ.ഡി.എ.) ചെയര്മാന് ടി.എസ്. നാഗാഭരണ അറിയിച്ചു.
പരീക്ഷമാത്രം യോഗ്യതാ മാനദണ്ഡമായി കണക്കാക്കില്ല. അതിനാൽതന്നെ പരീക്ഷ നിര്‍ബന്ധമാക്കില്ലെന്നും മറ്റു ഭാഷകളുടെ പ്രധാന്യം കുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക ചർച്ച മാത്രമാണ് നടക്കുന്നതെന്നും പരീക്ഷ എങ്ങനെ നടത്തണമെന്നതിന് അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസിനോ പത്താം ക്ലാസിനോ തുല്യമായിട്ടുള്ള കന്നട ഭാഷാപ്രാവീണ്യ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. പരീക്ഷ എല്ലാവർക്കും നിർബന്ധമാക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ജോലിക്ക് ഉൾപ്പെടെ കർണാടകയിലെത്തുന്ന കേരളത്തിൽനിന്ന് ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.