േജാലിക്ക് പകരമായി കിടക്ക പങ്കിടാൻ നിർബന്ധിച്ചു; കർണാടക മന്ത്രി രാജിവെച്ചു

ബംഗളൂരു: പീഡനാരോപണത്തെ തുടർന്ന്​ കർണാടക ജലവിഭവ മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാർക്കിഹോളി രാജിവെച്ചു. പീഡന ദൃശ്യങ്ങൾ പുറത്തുവന്നതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പക്ക്​ മുന്നിൽ രാജി സമർപ്പിച്ചത്​. താൻ നിരപരാധിയാണെന്നും വേഗം അന്വേഷണം നടത്തണമെന്നും രാജിവെക്കുന്നത്​ ധാർമികതയുടെ പുറത്താണെന്നും ജാർക്കിഹോളി യെദ്യൂരപ്പക്ക്​ നൽകിയ കത്തിൽ പറഞ്ഞു.

സർക്കാർ ജോലിവാഗ്ദാനം ചെയ്ത് രമേശ് ജാർക്കിഹോളി 25കാരിയെ പലതവണയായിപീഡിപ്പിച്ചുവെന്നാണ് പരാതി. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ താഴെയിറക്കാൻ വിമത നീക്കത്തിന് നേതൃത്വം നൽകിയ നേതാവാണ് രമേശ് ജാർക്കിഹോളി. പീഡന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവതിക്കുവേണ്ടി ബംഗളൂരുവിലെ ആക്ടിവിസ്​റ്റ് ദിനേശ് കല്ലഹള്ളി ബംഗളൂരു സിറ്റി പൊലീസ് കമീഷണർ കമൽ പന്തിന് പരാതി നൽകി.

േജാലിക്ക് പകരമായി കിടക്ക പങ്കിടാൻ മന്ത്രി നിർബന്ധിച്ചുവെന്നാണ് പരാതി. ഇതിെൻറ വിഡിയോ ദൃശ്യങ്ങളും യുവതി പകർത്തി. യുവതിക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രവും കിടപ്പറ ദൃശ്യങ്ങളും പുറത്തായി. സമൂഹ മാധ്യമങ്ങളിലും ഇവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മന്ത്രിയിൽനിന്നും ഭീഷണി നേരിടുന്നുണ്ടെന്ന് പറഞ്ഞ് യുവതിയുടെ കുടുംബം ആക്ടിവിസ്​റ്റ് ദിനേശ് കല്ലഹള്ളിയുടെ സഹായം തേടുകയായിരുന്നു.

Tags:    
News Summary - Karnataka minister Ramesh Jarkiholi tenders resignation after sexual harassment allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.