പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയും മഹാഭാരതവും ഉൾപ്പെടുത്തുമെന്ന് കർണാടക മന്ത്രി

ബംഗളൂരു: അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീതയും മഹാഭാരതവും ഉൾപ്പെടുത്തുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. സ്കൂൾ സിലബസിൽ ഭഗവദ്ഗീത, മഹാഭാരത പഠനം ഉൾപ്പെടുത്താനായി ബി.ജെ.പി സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പിനെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

അടുത്ത അധ്യയനവർഷം മുതൽ സിലബസിൽ ഉൾപ്പെടുത്തുന്ന ധാർമിക പഠനത്തിന്‍റെ ഭാഗമായാണ് ഭഗവദ്ഗീത, മഹാഭാരതം ,പഞ്ചതന്ത്ര കഥകൾ എന്നിവ ഉൾപ്പെടുത്തുക. അതേസമയം, ടിപ്പു സുൽത്താനെ കുറിച്ചുള്ള ചരിത്രം പാഠപുസ്തകത്തിൽ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. ടിപ്പുവിനെക്കുറിച്ചുള്ള ചില കാര്യങ്ങൾ നിലനിർത്തിയും ചിലത് നീക്കം ചെയ്തുമായിരിക്കും പുസ്തകമിറക്കുക-മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Karnataka minister says Bhagavad Gita and Mahabharata will be included in curriculum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.