ബംഗളൂരു: ഭക്ഷണത്തിെൻറ രാഷ്ട്രീയം പരസ്യത്തിലും ചർച്ചയായപ്പോൾ കേരള, കർണാടക ടൂറിസം വകുപ്പുകൾ തമ്മിൽ ട്വ ിറ്റർ പേജിൽ ചൂടേറിയ സംവാദം. ബീഫ് വിഭവത്തിെൻറ ചിത്രവുമായി ബുധനാഴ്ച കേരള ടൂറിസം വകുപ്പ് പ്രസിദ്ധീകരിച ്ച പരസ്യത്തിന് മറുപടിയായി വെജിറ്റേറിയൻ വിഭവങ്ങളുമായി രംഗത്തെത്തിയ കർണാടക ടൂറിസം മന്ത്രി സി.ടി. രവി പ്രതികരണങ്ങളുെട എരിവിൽ നന്നായി െവള്ളം കുടിച്ചു.
‘നല്ലിളം ബീഫും കറിവേപ്പിലയും തേങ്ങാക്കൊത്തും ഒന്നാന്തരം മസാലയും ചേർത്ത് ഒരുക്കിയ ബീഫ് ഉലർത്തിയത്’ എന്ന അടിക്കുറിപ്പോടെയാണ് സഞ്ചാരികൾക്ക് സ്വാഗതമോതി ബീഫ് ഉലർത്തിയതിെൻറ ചിത്രം കേരള ടൂറിസം വകുപ്പിെൻറ ഒൗദ്യോഗിക ട്വിറ്റർ പേജിൽ ഇട്ടത്. ഇതിന് കർണാടക ടൂറിസം മന്ത്രി സി.ടി. രവി ‘കർണാടകയിലേക്ക് സ്വാഗതം’ എന്ന കമൻറ് മാത്രം റീട്വീറ്റ് ചെയ്തത് പലരെയും ആശയക്കുഴപ്പത്തിലാക്കി.
ബീഫ് ഉലർത്തിയതിനെ പിന്തുണച്ചാണോ കർണാടക മന്ത്രിയുടെ കമൻറ് എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതോടെ തെൻറ പോസ്റ്റ് ഒരു പരിഹാസമായിരുന്നെന്ന് മന്ത്രി വിശദീകരിച്ചു. വെജിറ്റേറിയൻ വിഭവങ്ങളുടെ ഒരു നിരയുമായി അദ്ദേഹം പിന്നാലെയെത്തി. തുളുനാട് വിഭവങ്ങളായ പത്രോടെ, െകാെട്ട കടുബു, ഹലസിന ഹന്നിന ഗട്ടി, ബദനക്കായ് മൊസറു ഗൊജ്ജു തുടങ്ങിയവയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.
എന്നാൽ, ചോദ്യശരങ്ങളുമായി ട്വിറ്ററാറ്റികൾ കർണാടക ടൂറിസം മന്ത്രിയെ വിടാതെ പിന്തുടർന്നു. തുളുനാട്ടിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമാണോ ഉള്ളതെന്നും ഞങ്ങളെ നിങ്ങൾ കളിപ്പിക്കുകയാണോ എന്നും ചോദിച്ച ശ്രുജന ദേവ എന്നയാൾ ഇത്തരം ബ്രാഹ്മണിക്കൽ അസംബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ചിക്കൻ ഗീ റോസ്റ്റ്, ഞണ്ട് സൂപ്പ്, മീൻ കറി തുടങ്ങി തുളുനാട്ടിലെ പ്രിയപ്പെട്ട മത്സ്യ-മാംസ വിഭവങ്ങളുടെ പേരു നിരത്തിയായിരുന്നു ജയ് കുമാരി എന്ന യുവതി മന്ത്രിക്ക് മറുപടി നൽകിയത്. ആപ്പിളിനെ ആപ്പിളുമായാണ് താരതമ്യം ചെയ്യേണ്ടെതന്നും കേരളം ബീഫാണ് നിരത്തിയതെങ്കിൽ കുടകിലെ പന്നിക്കറിയാണ് കർണാടകയിൽ അതിനോട് കിടപിടിക്കാവുന്നതെന്നും ഗൗതം മച്ചയ്യ എന്നയാൾ മന്ത്രിക്ക് റീട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.