ആര്‍.ടി-പി.സി.ആര്‍ പരിശോധന ചെലവ് കുറച്ച് കര്‍ണാടക

ബംഗളൂരു: കോവിഡ് നിര്‍ണയ പരിശോധനകളിലൊന്നായ ആര്‍.ടി-പി.സി.ആര്‍ പരിശോധന ചെലവില്‍ 500 രൂപ ഇളവ് വരുത്തി കര്‍ണാടക സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി ഡോ. സി.എന്‍ അശ്വത്‌നാരായണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സ്വകാര്യ ലാബുകളിലേക്ക് റഫര്‍ ചെയ്യുന്ന കോവിഡ് രോഗബാധിതര്‍ക്കുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധന നിരക്ക് 2,000 രൂപയില്‍ നിന്ന് 1,500 രൂപയായി കുറച്ചു. സ്വകാര്യ ലാബുകളില്‍ നേരിട്ട് പരിശോധന നടത്തുകയാണെങ്കില്‍ അവിടെ ഈടാക്കുന്ന നിരക്ക് 3,000 രൂപയില്‍ നിന്ന് 2,500 രൂപയായി കുറച്ചു -സി.എന്‍ അശ്വത്‌നാരായണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കോവിഡ് ടാസ്‌ക് ഫോഴ്‌സ് യോഗത്തിനു ശേഷമാണ് തീരുമാനം. 20 ലക്ഷം റാപിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകളും 18 ലക്ഷം ആര്‍.ടി-പി.സി.ആര്‍ ടെസറ്റ് കിറ്റുകളും വാങ്ങും. കെ.ജി ആശുപത്രിയില്‍ 115 ഐ.സി.യു കിടക്കകള്‍ സജ്ജീകരിക്കാന്‍ 12 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.